അഭിമാന താരമായി കിരൺ; വൈകാതെ ഇന്ത്യൻ ടീമിലേക്ക്

By Trainee Reporter, Malabar News
palakkad news
Kiran
Ajwa Travels

പാലക്കാട്: ഇറാഖിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റിൽ ഇന്ത്യക്കു വേണ്ടി ജഴ്‌സി അണിയാൻ കാത്തു നിൽക്കുകയാണ് മംഗലം ഡാം സ്വദേശിയായ കിരൺ. ഒഡിഷയിലെ ഭുവനേശ്വറിൽ നാളെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ കേരളത്തെ പ്രതിനിധീകരിക്കുന്ന 30 അംഗ സംഘത്തിൽ കിരണും ഉണ്ടാവും. ഇതോടെ നാട്ടിലെ അഭിമാന താരമായി മാറിയിരിക്കുകയാണ് കിരൺ.

നാളെ നടക്കുന്ന ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ഇറാഖിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റിൽ ജൂനിയർ ടീമിൽ കിരൺ ഇന്ത്യക്ക് വേണ്ടി ജഴ്‌സി അണിയും. ഇന്ത്യയെ പ്രതിനിധീകരിച്ച് ടീമിൽ കളിക്കാനുള്ള അതിയായ ആഗ്രഹത്തിലാണ് കിരൺ ഇപ്പോൾ ഉള്ളത്. മംഗലം ഡാം ഹോട്ടൽ ഉടമ സുരേഷിന്റെ മകനാണ് കിരൺ. കോട്ടയത്തെ കേരള സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലെ ഗിരിദീപം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിയാണ്.

Read Also: ഡെൽഹി കലാപകേസിൽ പോസിക്യൂഷൻ പരാജയപ്പെട്ടു; കോടതിയുടെ ആദ്യ വിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE