പിന്നോട്ടില്ല; രാജ്യ വ്യാപകമായി കിസാൻ മഹാ പഞ്ചായത്തുകൾ തുടരും

By Syndicated , Malabar News
farmers protest
Representational image
Ajwa Travels

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി മാർച്ച് മാസവും രാജ്യവ്യാപകമായി കിസാൻ മഹാ പഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷക സംഘടനകൾ. ഉത്തർപ്രദേശിലെ മീററ്റിൽ സംഘടിപ്പിക്കുന്ന കർഷക മഹാ കൂട്ടായ്‌മയിൽ ഇന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പങ്കെടുക്കും.

മഞ്ഞും തണുപ്പും മറികടന്ന് കേന്ദ്ര കാർഷിക നിയമത്തിനെതിരെ നടത്തുന്ന കർഷക പ്രക്ഷോഭം ഇന്ന് തൊണ്ണൂറ്റിയഞ്ചാം ദിവസത്തിലേക്ക് കടന്നു. മഹാ പഞ്ചായത്തുകൾക്ക് പുറമെ കൂടുതൽ സമര പരിപാടികളിലൂടെ പ്രക്ഷോഭം ശക്‌തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.

വിളവെടുപ്പ് സമയമായതിനാൽ പ്രക്ഷോഭ കേന്ദ്രങ്ങളിൽ തുടരുന്ന കർഷകരുടെ പാടങ്ങളിൽ വിളവെടുക്കാൻ അതത് ഗ്രാമങ്ങളിലെ കർഷകർ സഹായിക്കും. അതേസമയം, റിപ്പബ്ളിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ 78 കർഷകർക്ക് ജാമ്യം ലഭിച്ചതായി സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു.

Read also: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE