തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും

By Syndicated , Malabar News
amith sha_malabar news
അമിത് ഷാ
Ajwa Travels

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും. ബിജെപി സംസ്‌ഥാന നേതാക്കളുമായുള്ള സഖ്യ തീരുമാനവും, സീറ്റ് നിർണയവുമാണ് മുഖ്യ അജണ്ട. വിഴുപുറത്തെ പൊതു സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും.

ദക്ഷിണേന്ത്യയിൽ ബിജെപി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്‌ഥാനമാണ് തമിഴ്നാട്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ ഇവിടം സന്ദർശിക്കുന്നത്. അണ്ണാ ഡിഎംകെയുടെ വിജയം ഉറപ്പിച്ച് തമിഴ്‌നാട്ടിൽ നിർണായക ശക്‌തിയാവുകയാണ് അമിത് ഷായുടെ സന്ദർശനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

രാവിലെ കാരക്കലിൽ എത്തുന്ന അമിത് ഷാ വിവിധ പൊതു പരിപാടികളിൽ പങ്കെടുത്ത ശേഷം പുതുച്ചേരിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തും. ഉച്ചക്ക് ശേഷം തമിഴ്‌നാട്ടിൽ വച്ച് ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട്, വിഴുപ്പുറം ജില്ലകളിലെ ബിജെപി ഭാരവാഹികളുമായും അമിത് ഷാ ചർച്ച നടത്തും.

Read also: കോൺഗ്രസിലെ വിമത സ്വരം; നേതാക്കൾക്ക് എതിരെ നടപടി ഇല്ലെന്ന് എഐസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE