കൊച്ചി-മലബാർ ചരക്ക് കപ്പൽ സർവീസ് ഈ ആഴ്‌ച അവസാനം മുതൽ

By Staff Reporter, Malabar News
Drone attack on oil tanker with 25 Indians in Red Sea; No casualty
Representational Image
Ajwa Travels

കൊച്ചി: ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൊച്ചിയിൽ നിന്ന് തീരദേശ ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുന്ന പദ്ധതി നീട്ടിവച്ചു. ഈ ആഴ്‌ച അവസാനത്തേക്കാണ് സർവീസ് മാറ്റിയത്. ചരക്ക് കപ്പൽ സർവീസ് ഇന്ന് മുതൽ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ നീട്ടുകയായിരുന്നു. റൗണ്ട് ദ് കോസ്‌റ്റ് ഷിപ്പിംഗ് കമ്പനിയുടെ ‘എംവി ഹോപ് സെവൻ’ കപ്പലാണ് സർവീസ് നടത്തുക.

വിദേശത്ത് നിന്നും വിവിധ ഇന്ത്യൻ തുറമുഖങ്ങളിൽ നിന്നും കൊച്ചിയിൽ എത്തുന്ന കണ്ടെയ്‌നറുകൾ കുറഞ്ഞ ചിലവിൽ മലബാർ ജില്ലകളിൽ എത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കപ്പൽ സർവീസ് ആരംഭിച്ചാൽ റോഡ് മാർഗം ചരക്ക് നീക്കുന്നതിനെക്കാൾ 30 ശതമാനം വരെ കടത്തു കൂലി കുറയുമെന്നാണ് പ്രതീക്ഷ. ആഴ്‌ചയിൽ രണ്ടു സർവീസ് വീതമാണ് തുടക്കത്തിൽ ഉണ്ടാവുക. പിന്നീട് കൂടുതൽ കപ്പലുകളുടെ സർവീസുകൾ ആരംഭിക്കാനും സാധ്യതയുണ്ട്.

Read Also: ‘ഷേർണി’ സിനിമക്കെതിരെ പ്രമുഖ ഷൂട്ടർ അസ്‌കർ അലി ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE