കൊച്ചി മെട്രോ; പേട്ട-എസ്എൻ ജംഗ്ഷൻ അന്തിമ പരിശോധന ഇന്ന് മുതൽ

By Staff Reporter, Malabar News
Free Travel For Women Today In Kochi Metro
Ajwa Travels

ആലുവ: കൊച്ചി മെട്രോ പേട്ട സ്‌റ്റേഷനിൽ നിന്ന് എസ്എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയിലെ അന്തിമ പരിശോധന ഇന്ന് ആരംഭിക്കും. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധ നടക്കുന്നത്. എസ്എൻ ജംഗ്ഷനിലേക്ക് മെട്രോ എത്തുന്നതോടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം 24 ആകും. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടർ ജനറൽ, കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസ് തുടങ്ങിയ വിഭാഗങ്ങളുടെ ക്ളിയറൻസ് നേരത്തെ നേടിയിരുന്നു.

ഇതിന് ശേഷമാണ് പാതയുടെ അവസാന ഘട്ട പരിശോധന മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ നടത്തുന്നത്. സിഗ്‌നൽ, ടെലികമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ തുടങ്ങിയ മേഖലയിൽ നിന്നുള്ള വിദഗ്‌ധർ സുരക്ഷാ കമ്മീഷണർ അഭയ് കുമാർ റായിക്കൊപ്പം ഇന്ന് മുതൽ പരിശോധനയിൽ പങ്കെടുക്കും. പുതിയ പാതയിലൂടെ യാത്രാ സർവീസ് നടത്തണമെങ്കിൽ സുരക്ഷാ കമ്മീഷണറുടെ അനുമതി ആവശ്യമാണ്.

Read Also: സൺ ഫിലിം ഒട്ടിച്ച വാഹനങ്ങൾക്ക് പിടിവീഴും; ഇന്ന് മുതൽ പ്രത്യേക പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE