സൺ ഫിലിം ഒട്ടിച്ച വാഹനങ്ങൾക്ക് പിടിവീഴും; ഇന്ന് മുതൽ പ്രത്യേക പരിശോധന

By Staff Reporter, Malabar News
sunfilm-kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതല്‍ വാഹനങ്ങളില്‍ സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. കൂളിങ് ഫിലിം, സണ്‍ ഫിലിം, ടിന്റഡ് ഫിലിം തുടങ്ങിയവ ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി ഇന്ന് മുതല്‍ ജൂൺ 14 വരെ ഗതാഗത വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവ് നടക്കും.

വാഹനങ്ങളുടെ ഗ്ളാസുകളില്‍ ഫിലിം ഒട്ടിച്ച്‌ യാതൊരു മാറ്റവും അനുവദിക്കില്ലെന്ന കോടതി വിധി നേരത്തെ നിലവിലുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യൽ ഡ്രൈവ് നടത്താനും, പരിശോധനാ വിവരം റിപ്പോർട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി.

Read Also: സംസ്‌ഥാനത്ത്‌ ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE