കൊച്ചി മെട്രോ; ലോക്ക്ഡൗണിന് ശേഷം സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കും

By Team Member, Malabar News
Kochi Metro
Ajwa Travels

കൊച്ചി : സംസ്‌ഥാനത്ത് കൊച്ചി മെട്രോ സർവീസ് ഇന്ന് മുതൽ പുനഃരാരംഭിക്കും. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് സർവീസ് നടത്തുക. ഇന്ന് രാവിലെ 8 മണിയോടെ ആലുവയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സർവീസ് പുനഃരാരംഭിക്കുന്നത്.

നിലവിൽ 53 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി മെട്രോ സർവീസുകൾ പുനഃരാരംഭിക്കുന്നത്. 10-15 മിനിറ്റ് ഇടവേളകളിൽ ആയിരിക്കും ഓരോ സ്‌റ്റോപ്പുകളിലും ട്രെയിൻ എത്തിച്ചേരുക. കൂടാതെ പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ സർവീസ് നടത്തുകയുള്ളൂ.

കോവിഡ് രൂക്ഷമായ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് പിന്നാലെ മെയ് 8ആം തീയതിയാണ് മെട്രോ സർവീസുകൾ നിർത്തിയത്. തുടർന്ന് സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പിൻവലിച്ച ശേഷം കെഎസ്ആർടിസി ഉൾപ്പടെയുള്ള പൊതുഗതാഗതം പുനഃരാരംഭിച്ചിട്ടും മെട്രൊ സർവീസിന് ഡിസാസ്‌റ്റർ മനേജ്‌മെന്റ് അനുമതി നൽകിയിരുന്നില്ല.

അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സർവീസ് നടത്താമെന്ന് വ്യക്‌തമാക്കി മെട്രോ അധികൃതർ ഡിസാസ്‌റ്റർ മാനേജ്മെന്റ് അതോറിറ്റിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ മെട്രോ സർവീസിന് അനുമതി ലഭിച്ചിരിക്കുന്നത്.

Read also : ഡെല്‍ഹി കലാപം; ഏഴ് പ്രതികൾക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE