കൊടകര കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രന്റെ മൊഴിയെടുക്കും

By Staff Reporter, Malabar News
K Surendran
Ajwa Travels

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴിയെടുക്കാനൊരുങ്ങി പോലീസ്. പണം വന്നത് ആർക്കുവേണ്ടിയാണെന്ന് സംസ്‌ഥാന നേതൃത്വത്തിന് അറിയാമായിരുന്നു എന്ന ബിജെപി ആലപ്പുഴ ജില്ലാ ട്രഷററുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് സുരേന്ദ്രന്റെ മൊഴിയെടുക്കാനുള്ള നീക്കം.

ചോദ്യം ചെയ്യൽ കടുപ്പിച്ചതോടെയാണ് ആലപ്പുഴ ജില്ലാ ട്രഷറർ കർത്ത സംസ്‌ഥാന നേതൃത്വത്തിലേക്ക് പഴിചാരിയത്. അതേസമയം ബിജെപിയുടെ ആലപ്പുഴ ജില്ലയിലെ ചില സ്‌ഥാനാർഥികളേയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്‌.

പണം വന്നതിൽ പല നേതാക്കൾക്കും അറിവുണ്ടെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് കെ സുരേന്ദ്രൻ. അതേസമയം, കവർച്ചയിൽ നേതാക്കൾക്ക് പങ്കുള്ളതായി പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. എന്നാൽ, പണം വന്നത് സംബന്ധിച്ചും വിതരണം സംബന്ധിച്ചും നേതാക്കൾക്ക് കൃത്യമായി വിവരമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Read Also: പാർട്ടിയിലേക്ക് വരാൻ യുഡിഎഫ് നേതാക്കൾ താൽപര്യം അറിയിച്ചു; ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE