ഇടത് സർക്കാർ അധികാരത്തിൽ വരുന്നത് തടയാൻ മാദ്ധ്യമ ശ്രമം ഉണ്ടായി; കോടിയേരി

By Team Member, Malabar News
Kodiyeri Balakrishnan
കോടിയേരി ബാലകൃഷ്‌ണൻ
Ajwa Travels

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ കടുത്ത ആരോപണവുമായി സിപിഎമ്മിന്റെ മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. സംസ്‌ഥാനത്ത് എൽഡിഎഫ് അധികാരത്തിൽ വരുന്നത് തടയാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് മാദ്ധ്യമങ്ങൾക്കെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഇടത് സർക്കാർ അധികാരത്തിൽ വരുന്നത് തടയാനായി ജാതി-മത ശക്‌തികളുടെ ഏകോപനത്തിനായി മാദ്ധ്യമങ്ങൾ ശ്രമിച്ചുവെന്നാണ് കോടിയേരി ഉയർത്തിയ ആക്ഷേപം.

കൂടാതെ ഇടത് സർക്കാരിന്റെ ഭരണ നേട്ടങ്ങളെ ഇകഴ്‌ത്തി കാണിക്കാനും, സർക്കാരിനെതിരെ കള്ളക്കഥകൾ പടച്ചുവിടാനും മാദ്ധ്യമങ്ങൾ ശ്രമിച്ചുവെന്നും കോടിയേരി വ്യക്‌തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ വന്നപ്പോഴും മാദ്ധ്യമങ്ങൾക്ക് ഇടത് സർക്കാരിനോടുള്ള സമീപനത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

അലക്കി വെളുപ്പിക്കാൻ ശ്രമിച്ച നയതന്ത്ര സ്വർണക്കടത്ത് കീറി പോയ പഴന്തുണിയായെന്നും, വിശ്വാസ്യത തിരിച്ചുപിടിക്കാൻ മാദ്ധ്യമങ്ങൾ അന്ധമായ ഇടതുപക്ഷ വിമർശനം അവസാനിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഒപ്പം തന്നെ സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ പങ്ക് മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും, ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം സിപിഎം ആഘോഷിച്ചത് മാദ്ധ്യമങ്ങൾ മറ്റ് തരത്തിലാണ് ജനങ്ങൾക്ക് മുന്നിൽ ചിത്രീകരിച്ചതെന്നും കോടിയേരി ആരോപണം ഉന്നയിച്ചു.

Read also: പൊതുവഴി വൃത്തിയാക്കൽ ദിനചര്യയാക്കി ഒരു അറുപതുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE