പൊതുവഴി വൃത്തിയാക്കൽ ദിനചര്യയാക്കി അറുപതുകാരൻ

By Staff Reporter, Malabar News
shubhavartha
Ajwa Travels

കോഴിക്കോട്: പൊതുവഴികളും ഇടവഴികളുമെല്ലാം വൃത്തിയാക്കുന്നത് ദിനചര്യയാക്കി മാറ്റിയ ഒരാളുണ്ട് കോഴിക്കോട് ഫറോക്കിൽ. ചെനപ്പറമ്പിലെ റോഡുകളും ഇടവഴികളുമെല്ലാം ഏതുസമയത്തും സൂപ്പർ ക്ളീൻ ആയിരിക്കുന്നതിന് പിന്നിൽ മനഴി പ്രഭാകരൻ എന്ന 60കാരന്റെ സേവന മനസ് മാത്രമാണ്.

ദിവസവും രാവിലെ ആറ് മണി മുതല്‍ ഏഴ് വരെ ഇദ്ദേഹം ഈ വഴികളിൽ ഉണ്ടാവും. ചെനപ്പറമ്പ് കിളിയൻകണ്ടി റോഡും അനുബന്ധ വഴികളും അടിച്ചുവാരി വൃത്തിയാക്കിയിടും.

ഇദ്ദേഹം പുലര്‍ച്ചെ റോഡ് വൃത്തിയാക്കി വീട്ടിലെത്തിയതിന് ശേഷമാണ് നാട്ടുകാരിൽ അധികം പേരും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തിറങ്ങാറ്. അതിനാല്‍, വഴികള്‍ വൃത്തിയായി ഇരിക്കുന്നതിന് പിന്നിൽ പ്രഭാകരേട്ടൻ ആണെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്‌തവം.

എന്നാൽ പ്രഭാകരേട്ടന് അതിൽ ഒരു സങ്കടവുമില്ല. തുണിത്തരങ്ങൾ വിറ്റുകിട്ടുന്ന പണം കൊണ്ട്‌ ഉപജീവനമാർഗം കണ്ടെത്തുന്ന ഇദ്ദേഹം ഈ ശീലം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പത്ത് വർഷത്തിലേറെയായി പ്രഭാകരേട്ടൻ ഈ സേവനം തുടരുന്നു. മഴയും വെയിലും വന്നാലും മുടങ്ങാതെ തന്റെ പ്രവൃത്തി ചെയ്യുന്ന ഇദ്ദേഹം ഏവർക്കും ഒരു മാതൃക തന്നെയാണ്.

Most Read: കൂട് ‘നെയ്യുന്ന’ ടൈലർബേർഡ്; കൗതുകം നിറച്ച് വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE