കഞ്ചാവുമായി കോങ്ങാട് സ്വദേശി പിടിയിൽ

By Staff Reporter, Malabar News
kanja_arrest
കഞ്ചാവുമായി അറസ്‌റ്റിലായ റഷീദ്
Ajwa Travels

പാലക്കാട്: കഞ്ചാവുമായി കോങ്ങാട് സ്വദേശി അറസ്‌റ്റിൽ. കോങ്ങാട് പൂതന്നൂരിലെ റഷീദ് (52) ആണ് മീനാക്ഷിപുരം പോലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കൂമൻകാട് ബസ് സ്‌റ്റോപ്പിൽ ഇടപാടുകാർക്ക് കൈമാറാൻ വ്യാഴാഴ്‌ച കഞ്ചാവുമായി എത്തിയപ്പോളാണ് ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണ്.

മീനാക്ഷിപുരം പോലീസും പാലക്കാട് ഡാൻസാഫ് സ്ക്വാഡും സംയുക്‌തമായാണ് പരിശോധന നടത്തിയത്.

Malabar News: ‘പെണ്ണാട് പദ്ധതി’; ജില്ലയിൽ വിതരണം ചെയ്‌ത ആടുകൾ കൂട്ടത്തോടെ ചാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE