കോഴിക്കോട് നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപ് ഇന്നും നാളെയും തുടരും

By Staff Reporter, Malabar News
covid vaccination
Representational image
Ajwa Travels

കോഴിക്കോട്: കോർപറേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ ഹാളിൽ സംഘടിപ്പിക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാംപ് ഇന്നും നാളെയും തുടരും. ക്യാംപിന്റെ ആദ്യദിവസമായ ഇന്നലെ 352 പേർക്ക്‌ വാക്‌സിൻ നൽകി. 320 പേർക്കുള്ള വയൽ ആണ്‌ ലഭിച്ചതെങ്കിലും ഒരു തുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ 32 പേർക്കുകൂടി അധികം നൽകാനായി.

കോർപറേഷൻ ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർക്കായാണ്‌ പാഴാക്കാത്ത ഡോസ്‌ നൽകിയത്‌. ഒന്നാം ഡോസ്‌ എടുത്ത്‌ 84 ദിവസം പൂർത്തീകരിച്ചവർക്കാണ്‌ ക്യാമ്പിൽ വാക്‌സിൻ നൽകിയത്‌. എട്ട്‌ വാർഡുകളിൽനിന്ന്‌ സ്‌പോട്ട്‌ രജിസ്‌ട്രേഷന് പുറമെ ഓൺലൈനിൽ രജിസ്‌റ്റർ ചെയ്‌തവർക്കുമായാണ്‌ വിതരണം നടന്നത്‌.

ഇന്നത്തെ ക്യാമ്പിൽ ചേവരമ്പലം, വെള്ളിമാട്‌കുന്ന്‌, മൂഴിക്കൽ, ചെലവൂർ, മായനാട്‌ , മെഡിക്കൽ കോളേജ്‌ സൗത്ത്‌, മെഡിക്കൽ കോളേജ്‌, ചേവായൂർ എന്നീ വാർഡുകളിലുള്ളവരാണ്‌ എത്തേണ്ടത്. വാക്‌സിനേഷൻ പ്രക്രിയ സുഗമമാക്കാൻ ഓരോ വാർഡിൽ ഉള്ളവർക്കും പ്രത്യേക സമയം ക്രമീകരിച്ചാണ് പ്രവേശനത്തിനുള്ള അനുമതി.

ജെപിഎച്ച്‌എൻ വാർഡുകളിൽനിന്ന്‌ നൽകുന്ന 20 പേരുടെ ലിസ്‌റ്റുകളനുസരിച്ചാണ്‌ സ്‌പോട്ട്‌ രജിസ്‌ട്രേഷൻ. കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തവർ ഗുണഭോക്‌താവിന്റെ ഐഡി കരുതണം. ആദ്യ ഡോസിന്‌ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറും അറിയണം. ക്യാംപ് വെള്ളിയാഴ്‌ച സമാപിക്കും.

Read Also: ഡെൽറ്റ പ്‌ളസ്‌ ആശങ്കാജനകം; കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE