കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രണ്ടാമത് രക്‌തദാന ക്യാമ്പ് നടത്തി

By Staff Reporter, Malabar News
blood-donation-camp
Ajwa Travels

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രണ്ടാം രക്‌തദാന ക്യാംപ് നടത്തി. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ളഡ് ഡൊണേഷൻ വിംഗിന്റെ ആഭിമുഖ്യത്തിൽ മൂന്ന് മാസങ്ങളുടെ ഇടവേളകളിലാണ് ക്യാംപുകൾ സംഘടിപ്പിക്കാറുള്ളത്. കെപിഎഫിന്റെ ഈ വർഷത്തെ രണ്ടാമത്തെ ക്യാംപാണ് ഇത്.

പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം ഡയറക്‌ടർ ഡോ. പിവി ചെറിയാൻ, ഐസിആർഎഫ് വൈസ് ചെയർമാൻ ഡോ. ബാബുരാമചന്ദ്രൻ, അസ്രി മെഡിക്കൽ സെന്റർ മാനേജർ ഡോ. മനോജ് കുമാർ, മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, രക്ഷാധികാരികളായ കെടി സലീം, വിസി ഗോപാലൻ, ട്രഷറർ റിഷാദ് വലിയകത്ത്, അസി. ട്രഷറർ അഷ്റഫ് പടന്നയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചാരിറ്റി കൺവീനർ ശശി അക്കരാൽ, ബ്ളഡ് ഡൊണേഷൻ വിംഗ് കൺവീനർ ഹരീഷ് പികെ, വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജോയിന്റ് സെക്രട്ടറിമാരായ ഫൈസൽ പാട്ടാണ്ടി, ജിതേഷ് ടോപ് മോസ്‌റ്റ്, മെമ്പർഷിപ്പ് കൺവീനർ സജീഷ്, എക്‌സിക്യുട്ടീവ് മെമ്പർമാരായ സുജിത്ത് സോമൻ, സവിനേഷ്, ബവിലേഷ്, സുധി എന്നിവർക്കൊപ്പം പ്രസിഡണ്ട് സുധീർ തിരുനിലത്ത് ക്യാംപിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജയേഷ് വികെ ക്യാമ്പ് നിയന്ത്രിച്ചു.

Read Also: നിർത്തി വച്ചിരുന്ന ബസ് സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കും; ഒമാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE