നിർത്തി വച്ചിരുന്ന ബസ് സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കും; ഒമാൻ

By Team Member, Malabar News
Ajwa Travels

മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരുന്ന ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഒമാൻ. എല്ലാ റൂട്ടുകളിലെയും ബസ് സർവീസുകൾ ഞായറാഴ്‌ച മുതൽ പുനഃരാരംഭിക്കുമെന്നാണ് മവാസലാത്ത് അറിയിച്ചത്.

ഈ മാസം 9ആം തീയതി മുതലാണ് മസ്‌ക്കറ്റിലെയും സലാലയിലെയും സിറ്റി സര്‍വീസുകളും ഇന്റര്‍ സിറ്റി സര്‍വീസുകളും നിർത്തി വച്ചത്. ഒമാനിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ബസ് സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനിച്ചത്. കൂടാതെ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ മെയ് 15ആം തീയതി പിൻവലിക്കുമെന്നും ഒമാൻ സുപ്രീം കമ്മിറ്റി നേരത്തെ വ്യക്‌തമാക്കിയിരുന്നു.

Read also : ഇസ്രയേൽ വ്യോമാക്രമണം; ഗാസയിൽ അന്താരാഷ്‌ട്ര മാദ്ധ്യമ ഓഫീസുകൾ തകർത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE