ഇസ്രയേൽ വ്യോമാക്രമണം; ഗാസയിൽ അന്താരാഷ്‌ട്ര മാദ്ധ്യമ ഓഫീസുകൾ തകർത്തു

By Trainee Reporter, Malabar News
Israel-Hamas Conflict
(കടപ്പാട്: അൽ ജസീറ)
Ajwa Travels

ഗാസ സിറ്റി: ഗാസയിൽ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം ഇസ്രയേൽ ബോംബിട്ട് തകർത്തു. അൽ ജസീറ, അമേരിക്കൻ ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ് എന്നിവയടക്കം നിരവധി മാദ്ധ്യമ ഓഫീസുകൾ പ്രവർത്തിക്കുന്ന ‘ജല ടവർ’ എന്ന 13 നില കെട്ടിടമാണ് വ്യോമാക്രമണത്തിലൂടെ ഇസ്രയേൽ തകർത്തതെന്ന് അൽ ജസീറ റിപ്പോർട് ചെയ്‌തു.

ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്‌തത ലഭിച്ചിട്ടില്ല. ബോംബ് സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിന് ഒരു മണിക്കൂർ മുൻപായി ഇസ്രയേൽ സേനയുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു.

ഒരാഴ്‌ചയായി തുടരുന്ന പലസ്‌തീൻ-ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഇതുവരെ 150ഓളം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്. ഇതിൽ 39 കുട്ടികളും 22 സ്‌ത്രീകളും ഉൾപ്പെടുന്നു.

Read also: രാജ്യത്ത് പ്രവാസികൾക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് തുടരും; കുവൈറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE