രാജ്യത്ത് പ്രവാസികൾക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് തുടരും; കുവൈറ്റ്

By Team Member, Malabar News
Ajwa Travels

കുവൈറ്റ് : പ്രവാസികൾക്ക് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശനവിലക്ക് കുവൈറ്റിൽ തുടരും. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. നിലവിൽ വിദേശത്തുള്ള സ്വദേശികൾക്കും, അവരുടെ അടുത്ത ബന്ധുക്കൾക്കും മാത്രമാണ് രാജ്യത്തേക്ക് മടങ്ങി വരാൻ അനുമതിയുള്ളത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കുവൈറ്റിൽ പ്രവാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ വിവിധ രാജ്യങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുന്നതിനാലാണ് പ്രവേശനവിലക്ക് പിൻവലിക്കാതെ തുടരുന്നത്.

10 ശതമാനം പ്രവർത്തനങ്ങൾ മാത്രമാണ് കുവൈറ്റിലെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ ഇപ്പോൾ നടക്കുന്നത്. രാജ്യത്ത് നിന്നും സ്വദേശികൾക്കും വിദേശികൾക്കും പുറത്തേക്ക് പോകാൻ അനുമതി നൽകിയിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് പോകുന്ന ആളുകൾ ട്രാവല്‍ പ്ളാറ്റ്ഫോമായ ‘കുവൈറ്റ് മുസാഫര്‍’ വഴി രജിസ്‌റ്റര്‍ ചെയ്യണം. കൂടാതെ സ്വദേശികള്‍ക്ക് രാജ്യം വിട്ട് യാത്ര ചെയ്യുന്നതിന് വാക്‌സിനേഷനും നിർബന്ധമാണ്.

Read also : രാജ്യത്തെ കോവിഡ് വ്യാപനത്തിൽ നേരിയ കുറവ്, രോഗമുക്‌തി നിരക്ക് 83.83 ശതമാനം; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE