എംബസിയുടെ സിലിണ്ടർ സ്വരൂപണത്തിൽ പങ്കാളികളായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം

By Staff Reporter, Malabar News
oxygen-cylinder
Represnetational Image
Ajwa Travels

മനാമ: ഇന്ത്യാ ഗവൺമെന്റിന്റെ അനുമതിയോടെ ബഹ്റൈനിലെ ഇന്ത്യൻ എംബസി നടത്തി വരുന്ന ഓക്‌സിജൻ സിലിണ്ടർ സ്വരൂപണത്തിലേക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ സംഭാവനയായി സിലിണ്ടറുകൾക്ക് തത്തുല്യമായ ഒരു തുക എംബസിക്ക് കൈമാറി.

കോവിഡിന്റെ തീവ്രതയിൽ ഓക്‌സിജന് വേണ്ടി ബുദ്ധിമുട്ടുന്ന രോഗികൾക്ക് നൽകാവുന്ന വലിയ കൈത്താങ്ങാണ് ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾ എന്ന് അംബാസഡർ അറിയിച്ചു. എംബസി യതീം ഓക്‌സിജനുമായി ചേർന്ന് ഒരുമിച്ച് സിലിണ്ടറുകൾ നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം നിലവിൽ നടത്തി വരുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള എംബസിയുടെ അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, സെക്രട്ടറി ജയേഷ് വികെ, ട്രഷറർ റിഷാദ് വലിയകത്ത് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Read Also: സെൻട്രൽ വിസ്‌ത: 62 കോടി ഡോസ്‌ വാക്‌സിന് തുല്യം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE