കോഴിക്കോട് – ദുബായ് വിമാനം റദ്ദാക്കി; പിന്നാലെ പ്രതിഷേധിച്ച് യാത്രക്കാർ

By Staff Reporter, Malabar News
karipur airport
Representational Image
Ajwa Travels

കരിപ്പൂർ: കോഴിക്കോട് – ദുബായ് സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ. ശനിയാഴ്‌ച രാത്രി 7.50ന് പുറപ്പെടേണ്ട വിമാനം പലതവണ റീഷെഡ്യൂൾ ചെയ്‌തശേഷമാണ് ഞായറാഴ്‌ച വൈകിട്ടോടെ റദ്ദാക്കിയത്. ഇതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വിമാനത്തിന്റെ സമയം പലതവണ പുനഃക്രമീകരിച്ചതു മൂലം 200ലേറെ യാത്രക്കാർക്കാണ് രാത്രിയും പകലും വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ടി വന്നത്. അനിശ്‌ചിതത്വം തുടർന്നതോടെ ആയിരുന്നു യാത്രക്കാർ പ്രതിഷേധിച്ചത്. ഞായറാഴ്‌ച രാത്രി പത്ത് മണിക്കകം യാത്രതിരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും കോവിഡ് ടെസ്‌റ്റ് നടത്തേണ്ടിവരുമെന്നതും യാത്രക്കാരെ വലച്ചു.

ഒടുവിൽ എല്ലാവരെയും ദുബായിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് സ്‌പൈസ് ജെറ്റ് വൃത്തങ്ങൾ ഉറപ്പ് നൽകിയതോടെയാണ് യാത്രക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്. വിമാനം റദ്ദാക്കേണ്ടി വന്നത് സാങ്കേതിക തകരാർ മൂലമാണെന്നും അധികൃതർ വിശദീകരിച്ചു.

Malabar News: കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്; കോഴിക്കോട് സ്വദേശി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE