കോഴിക്കോട്: കഞ്ചാവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കരുവശ്ശേരി കമ്മിള്ളി മൂലടത്തുപറമ്പു വീട്ടില്‍ ഷൈഷിത് (53) ആണ് വിൽപനക്കായി എത്തിച്ച 2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കാക്കൂര്‍ ടൗണില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ സഹിതമാണ് പ്രതിയെ പിടികൂടിയത്.
കര്‍ണാടകയില്‍ നിന്ന് 10000 രൂപക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് ഇയാൾ 50000 രൂപക്ക് കോഴിക്കോട്, ബാലുശ്ശേരി, കക്കൂര്‍ എന്നിവിടങ്ങളിലായി വില്പന നടത്തി വരികയായിരുന്നു. കോഴിക്കോട് ജെഎഫ്എം മൂന്നാം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, വികെ സുരേഷ്, പ്രദീപന്, സജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Must Read: ബാങ്കിന്റെ പേരില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍; യുവാവിന് അഞ്ചുലക്ഷം നഷ്ടമായി