തിരഞ്ഞെടുപ്പ് തോൽവി; രാജി സന്നദ്ധത അറിയിച്ച് കെപിസിസി പ്രസിഡണ്ട്

By Trainee Reporter, Malabar News
Mullappally-ramachandran_Malabar news
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന കനത്ത തിരിച്ചടിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര നേതൃത്വത്തോടാണ് മുല്ലപ്പള്ളി നിലപാട് അറിയിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാൻ അനുവദിക്കണമെന്നുമാണ് മുല്ലപ്പള്ളി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

എന്നാൽ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പള്ളിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. അതിനാൽ കൂട്ടായ ആലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും ചെന്നിത്തല മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 41 സീറ്റുകൾ മാത്രമാണ് യുഡിഎഫ് നേടിയത്. എൻഡിഎ ഒരു സീറ്റിൽ പോലും ജയിച്ചില്ല. 99 സീറ്റുകൾ നേടി 44 വർഷത്തെ ചരിത്രം തിരുത്തിയാണ് ഇടതുമുന്നണി വീണ്ടും അധികാരത്തിൽ എത്തുന്നത്. മിക്ക ജില്ലകളിലും യുഡിഎഫിന് മുൻതൂക്കം നേടാനായില്ല.

Read also: പടനയിച്ച് പിണറായി; ഗവർണറെ കാണാൻ തലസ്‌ഥാനത്തേക്ക്; ഇന്ന് രാജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE