10 ദിവസത്തിനകം കുടിശിക പിരിച്ചെടുക്കണം; നിർദ്ദേശം നൽകി കെഎസ്ഇബി

By Team Member, Malabar News
KSEB Bill
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കുടിശികയുള്ള ആളുകളിൽ നിന്നും 10 ദിവസത്തിനകം തുക പിരിച്ചെടുക്കാൻ തീരുമാനിച്ച് വൈദ്യുതി ബോർഡ്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്‌ഥർക്ക് കെഎസ്ഇബി അടിയന്തര സന്ദേശം നൽകി. കുടിശിക അടക്കാനുള്ള ആളുകളെ ഫോണിൽ ബന്ധപ്പെട്ട ശേഷം 10 ദിവസത്തിനകം തുക അടക്കാൻ നിർദ്ദേശം നൽകണമെന്നാണ് നോട്ടീസിൽ വ്യക്‌തമാക്കുന്നത്‌.

അതേസമയം കുടിശിക അടക്കാത്തവരുടെ കാര്യത്തിൽ സ്വീകരിക്കുന്ന നടപടി എന്താണെന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ല. സാധാരണയായി നോട്ടീസ് സമയം കഴിഞ്ഞും തുക അടക്കാത്തവരുടെ കണക്ഷൻ വിഛേദിക്കുകയാണ് നടപടി. കുടിശിക അടക്കാനുള്ളവരുടെ കണക്ഷൻ വിഛേദിക്കാൻ 3 ആഴ്‌ച മുൻപ് ബോർഡ് ചെയർമാൻ ഇതേ രീതിയിൽ ഉദ്യോഗസ്‌ഥർക്ക്‌ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ ഇടപെട്ടാണ് ഈ തീരുമാനത്തിൽ മാറ്റം വരുത്തിയത്.

ബോർഡിന്റെ നിലവിലെ സാമ്പത്തിക സ്‌ഥിതി മോശമാണെന്നും, അതിനാൽ നേരത്തെ പുറത്തിറക്കിയ ഉത്തരവ് തുടരാനാവില്ലെന്നും നോട്ടിസിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഈ മാസമാണ് വൈദ്യുതി ബോർഡ് ചെയർമാൻ പദവിയിൽ നിന്നും എൻഎസ് പിള്ള വിരമിക്കുന്നത്. അതിന്റെ ഭാഗമായി അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് അദ്ദേഹം.

Read also : ഇന്ന് കർശന നിയന്ത്രണം; രീതി മാറ്റുന്നതിൽ ചർച്ച; ബക്രീദ് ഇളവ് നാളെ മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE