കെഎസ്ആർടിസി ഡിപ്പോ അടച്ചു; ബസ് കാത്തിരിക്കാൻ പോലും ഇടമില്ലാതെ വലഞ്ഞ് യാത്രക്കാർ

By Trainee Reporter, Malabar News
Representational Image
Ajwa Travels

മാനന്തവാടി: നഗരസഭയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ താഴെയങ്ങാടിയിലെ കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ പെരുവഴിയിലായി യാത്രക്കാർ. നിലവിൽ മാനന്തവാടി നഗരസഭാ സി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. ഡിപ്പോയുടെ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും ഇതോടെ ഇല്ലാതായി.

നിലവിൽ മഴയും വെയിലും കൊണ്ട് റോഡരികിൽ തന്നെ ബസിനായി കാത്തുനിൽക്കേണ്ട അവസ്‌ഥയിലാണ്‌ യാത്രക്കാർ. എന്നാൽ ഡിപ്പോയുടെ സമീപമുള്ള റോഡരികിൽ മഴവെള്ളം കെട്ടികിടക്കുന്നതിനാൽ ചളി നിറഞ്ഞു യാത്രക്കാർക്ക് നിൽക്കാൻ പോലും പറ്റാത്ത സ്‌ഥിതിയാണ്‌. സമീപത്തെ കടത്തിണ്ണയിലും മറ്റും കേറി നിന്നാണ് ആളുകൾ ഇപ്പോൾ ബസ് കാത്തുനിൽക്കുന്നത്.

നഗരസഭാ ബസ് സ്‌റ്റാൻഡിലും ബസുകൾ പ്രവേശിക്കാറില്ലെന്ന് യാത്രക്കാർ ആരോപിച്ചു. ഇത്തരം നിയന്ത്രണങ്ങൾ മൂലം യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അശാസ്‌ത്രീയമായ പരിഷ്‌ക്കാരങ്ങൾ അവസാനിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Read Also: കാഞ്ഞങ്ങാട് നിന്ന് യുവാവിനെ തട്ടികൊണ്ടുപോയ സംഭവം; പ്രതികളെ റിമാൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE