കെഎസ്ആർടിസി ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ

By Staff Reporter, Malabar News
Food poisoning in Cheruvathur-Kerala High Court
Representational Image
Ajwa Travels

കൊച്ചി: കെഎസ്ആര്‍ടിസി ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 100 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന് നേരത്തെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയിരുന്നു. അഴിമതി നടന്നുവെന്ന എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുവാന്‍ ഡിജിപിയോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

വിഴിഞ്ഞം ഡിപ്പോ ജീവനക്കാരനായ ജൂഡ് ജോസഫാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക് എതിരെയുള്ള അഴിമതിയാരോപണം സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് ഹരജിക്കാരന്റെ ആക്ഷേപം.

Read Also: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE