കെഎസ്ആർടിസി ഓർഡിനറി സർവീസ്; സംസ്‌ഥാനത്ത് ഇന്ന് മുതൽ

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ഇന്ന് മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളും സർവീസ് നടത്തും. യാത്രക്കാരുടെ ആവശ്യാനുസരണം ആയിരിക്കും ഓർഡിനറി സർവീസ് നടത്തുക. കൂടാതെ ദീർഘദൂര സർവീസുകളുടെ എണ്ണം കൂട്ടാനും തീരുമാനം ആയിട്ടുണ്ട്.

പൊതുവെ യാത്രക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ സമ്പൂർണ ലോക്ക്ഡൗൺ തീരുമാനിച്ചിട്ടുള്ള ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.

അതേസമയം കോവിഡ് വ്യാപനം കൂടിയ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ, ലോക്ക്ഡൗൺ എന്നിവ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കെഎസ്ആർടിസി സർവീസുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം കുടിക്കുന്ന ആനക്കുട്ടി; കൗതുകമായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE