രാത്രിയിൽ പറയുന്നിടത്ത് ബസ് നിർത്തും; സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി

By Team Member, Malabar News
KSRTC Published Night Service Cercular
Ajwa Travels

തിരുവനന്തപുരം: ഇനിമുതൽ രാത്രിയാത്രയിൽ പറയുന്ന സ്‌ഥലത്ത് കെഎസ്ആർടിസി ബസുകൾ നിർത്തും. സ്‌ത്രീകൾ, മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് ഇത്തരത്തിൽ ഇളവ് നൽകിയിരിക്കുന്നത്. രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ ഇവർ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസുകൾ നിർത്തണമെന്നാണ് നിർദ്ദേശം. ഇത് സംബന്ധിച്ച സർക്കുലർ കെഎസ്ആർടിസി എംഡി പുറത്തിറക്കി.

മിന്നൽ ബസുകൾക്ക് ഈ സർക്കുലർ ബാധകമായിരിക്കില്ല. മറ്റെല്ലാ കെഎസ്ആർടിസി ബസുകൾക്കും ഈ സർക്കുലർ ബാധകമായിരിക്കും. അതേസമയം സംസ്‌ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ശബരിമല ഡ്യൂട്ടിക്ക് പോയ മിക്കവരും രോഗബാധിതരായിട്ടുണ്ട്. ഇതോടെ 300ലേറെ സർവീസുകളാണ് നിർത്തിയത്.

തിരുവനന്തപുരം ജില്ലയിൽ മാത്രം 80ലധികം ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്. എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്.

Read also: ‘അതൊരു ആലങ്കാരിക പ്രയോഗം’; വിവാദ ശബ്‌ദരേഖയിൽ വിശദീകരണവുമായി പിഎംഎ സലാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE