തൃശൂരില്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് തിങ്കളാഴ്‌ച മുതല്‍

By Trainee Reporter, Malabar News
MalabarNews_ksrtc
Representation Image
Ajwa Travels

തൃശൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ ജില്ലയിലെ ആദ്യ ബോണ്ട് സര്‍വീസിന്റെ ഉല്‍ഘാടനം തിങ്കളാഴ്‌ച നടക്കും. ഗവ. ചീഫ് വിപ്പ് കെ. രാജനാണ് സര്‍വീസിന്റെ ഉല്‍ഘാടനം നിര്‍വഹിക്കുക. സംസ്‌ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്‌ഥിര ജോലിക്കാരെ ഉദ്ദേശിച്ചാണ് ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ്) പദ്ധതിക്ക് തുടക്കം കുറിച്ചത്.

കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, അയ്യന്തോള്‍ വഴി തൃശൂര്‍ റൂട്ടിലാണ് ജില്ലയിലെ ആദ്യ ബോണ്ട് സര്‍വീസ്. രാവിലെ 8.30ന് കൊടുങ്ങല്ലൂരില്‍നിന്ന് സര്‍വീസ് ആരംഭിക്കും. 9.50ന് ബസ് അയ്യന്തോളില്‍ എത്തും. വൈകുന്നേരം അഞ്ചിന് തൃശൂരില്‍ നിന്നും തിരിക്കും. കൊടുങ്ങല്ലൂര്‍, ചാലക്കുടി, മാള, തൃപ്രയാര്‍, ഷൊര്‍ണൂര്‍, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്നവരെ ലക്ഷ്യം വെച്ചാണ് ജില്ലയിലെ നോണ്‍ സ്‌റ്റോപ്പ് സര്‍വീസിന് തുടക്കമിട്ടത്.

ഈ സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ തന്നെ ഇരുചക്ര വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് 20, 25 ദിവസത്തേക്ക് പണം നേരത്തെ അടച്ച് ബോണ്ട് ടിക്കറ്റ് മുന്‍കൂട്ടി കൈപ്പറ്റാം. ഇതിനുള്ള രജിസ്‌ട്രേഷനും തൃശൂര്‍ യൂണിറ്റില്‍ ലഭ്യമാണ്. നമ്പര്‍: 9037790280, 9495099909.

Read also: ‘നിങ്ങളോടുള്ള നന്ദി വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കില്ല’; തമന്ന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE