‘നിങ്ങളോടുള്ള നന്ദി വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കില്ല’; തമന്ന

By Team Member, Malabar News
Malabarnews_tamannah
Representational image
Ajwa Travels

‘നിങ്ങളോടുള്ള നന്ദി വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കില്ല’. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് മുക്‌തയായി വീട്ടില്‍ തിരികെയെത്തിയ തെന്നിന്ത്യന്‍ താരം തമന്നയുടെ വാക്കുകളാണിത്. തന്നെ പരിചരിച്ച ഡോക്‌ടർമാരോടും നഴ്‌സുമാരോടും മറ്റ് ആശുപത്രി അധികൃതരോടും ഉള്ള തന്റെ നന്ദി താരം സോഷ്യല്‍ മീഡിയയില്‍ കൂടി പങ്ക് വച്ചിരിക്കുകയാണ്. കോവിഡ് ബാധയെ തുടര്‍ന്ന് താൻ വളരെയധികം അവശ ആയിരുന്നെന്നും ആ സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ലഭിച്ച പിന്തുണ വളരെ വലുതായിരുന്നെന്നും തമന്ന തന്റെ പോസ്‌റ്റില്‍ പറയുന്നുണ്ട്. തന്നെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഫോട്ടോ ഉള്‍പ്പെടെയാണ് താരം തന്റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ പങ്ക് വച്ചിരിക്കുന്നത്.

രണ്ടാഴ്‌ച മുന്‍പാണ് തമന്നക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. ഹൈദരാബാദില്‍ നടന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിന് ഇടയിലാണ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതും തുടര്‍ന്ന് പരിശോധനക്ക് വിധേയമായതും. ഫലം പോസിറ്റീവ് ആയതോടെ ആദ്യം ആശുപത്രിയില്‍ പ്രവേശിച്ച തമന്ന പിന്നീട് ഹോം ഐസൊലേഷനിലേക്ക് മാറുകയായിരുന്നു. കോവിഡ് മുക്‌തയായി വീട്ടില്‍ തിരികെയെത്തിയ താരം താന്‍ ചികിൽസയില്‍ കഴിഞ്ഞിരുന്ന കോണ്ടിനെന്റല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

Read also : ‘അവഗണന മടുത്തു, ഇനി മലയാള സിനിമയില്‍ പാടില്ല’; വിജയ് യേശുദാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE