360 പുതിയ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി

By Trainee Reporter, Malabar News
Malabarnews_ksrtc
Representational image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പ് അനുമതി നല്‍കി. വൈദ്യുതി, സിഎന്‍ജി ബസുകള്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഫാസ്‌റ്റ് പാസഞ്ചര്‍ (50 എണ്ണം), സൂപ്പര്‍ ഫാസ്‌റ്റ് (310 എണ്ണം) ഉള്‍പ്പടെയുള്ള ബസുകള്‍ വാങ്ങാനായി 286.50 കോടി രൂപയുടെ അനുമതിയാണ് സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

‌ഇലക്‌ട്രിക് ബസുകള്‍ വാങ്ങുന്നതിന് വേണ്ടി ആകെ ചിലവാകുന്ന 286.50 കോടി രൂപയില്‍ 27.50 കോടി രൂപ കേന്ദ്രത്തില്‍ നിന്നും സബ്‍സിഡി ലഭ്യമാകും. ബാക്കി തുക കിഫ്ബിയില്‍ നിന്നും 4 ശതമാനം പലിശ നിരക്കില്‍ വായ്‌പയായി ലഭിക്കും. കെഎസ്ആര്‍ടിസിക്ക് തുക അനുവദിക്കുമെന്ന് കിഫ്ബി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

Read also: കടബാധ്യതയുള്ളവർക്ക് നിയമ പരിരക്ഷയൊരുക്കാൻ യുഎഇ; മലയാളികൾക്ക് ​ഗുണകരമാകും

തിരുവനന്തപുരത്തെ ഗ്രീന്‍ സിറ്റിയാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ വാങ്ങുന്നത്. 3 വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്ത് പൂര്‍ണമായും സിഎന്‍ജി, ഇലക്‌ട്രിക് ബസുകള്‍ നടപ്പിലാക്കാനാണ് കെഎസ്ആര്‍ടിസി ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE