കടബാധ്യതയുള്ളവർക്ക് നിയമ പരിരക്ഷയൊരുക്കാൻ യുഎഇ; മലയാളികൾക്ക് ​ഗുണകരമാകും

By Desk Reporter, Malabar News
UAE_2020-Oct-23
Ajwa Travels

അബുദാബി: മലയാളികൾ ഉൾപ്പെയുള്ളവർക്ക് ​ഗുണകരമാകുന്ന നീക്കവുമായി യുഎഇ. കടബാധ്യതയുള്ളവർക്ക് നിയമ പരിരക്ഷയൊരുക്കി പാപ്പർ നിയമ ഭേദഗതിക്ക് യുഎഇ മന്ത്രിസഭയുടെ അം​ഗീകാരം. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമഭേദഗതിക്ക് അം​ഗീകാരം നൽകിയത്. ബിസിനസ്, നിക്ഷേപ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾ അടക്കമുള്ളവർക്ക് പുതിയ നിയമം ഗുണകരമാകുന്നാണ് പ്രതീക്ഷ.

നിലവിൽ കടബാധ്യത ഉണ്ടായാൽ പാപ്പരായി പ്രഖ്യാപിച്ച് ബിസിനസ് നിർത്താനുള്ള നടപടി സ്വീകരിക്കുകയാണ് പതിവ്. എന്നാൽ, പുതിയ നിമയം വന്നതോടെ സ്‌ഥാപനം പൂട്ടേണ്ടിവരില്ല. കടക്കാരുമായി പുതിയ വ്യവസ്‌ഥയുണ്ടാക്കി തിരിച്ചടവിന് 12 മാസം വരെ സമയം തേടാം. ഈ വ്യവസ്‌ഥകൾ കോടതി അം​ഗീകരിച്ചാൽ ബിസിനസിന് ആവശ്യമായ വായ്‌പകളും ലഭിക്കും.

Also Read:  വിസ വേണ്ട; യുഎഇ പൗരൻമാർക്ക് ഇസ്രയേലിൽ പ്രവേശിക്കാം

കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ മാന്ദ്യത്തിൽ കമ്പനികൾക്കും വ്യക്‌തികൾക്കും വലിയതോതിലുള്ള നഷ്‌ടമുണ്ടാകുകയും പലരുടെയും ബാങ്ക് വായ്‌പാ തിരിച്ചടവ് മുടങ്ങുകയും ചെയ്‌ത പാശ്‌ചാത്തലത്തിലാണ് നിയമ ഭേദഗതി നടത്താൻ യുഎഇ തീരുമാനിച്ചത്. നിയമ ഭേദഗതിയിലൂടെ ബിസിനസ് തുടരാനും തൊഴിൽ നഷ്‌ടം ഒഴിവാക്കാനും കടം വീട്ടാനും സാധിക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE