വനിതാ കമ്മീഷൻ ആസ്‌ഥാനത്തേക്ക് കെഎസ്‍യു നടത്തിയ മാർച്ചിൽ സംഘർഷം

By News Desk, Malabar News
kt university ksu
Representational Image
Ajwa Travels

തിരുവനന്തപുരം: എംസി ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്‌ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം വനിതാ കമ്മീഷൻ ആസ്‌ഥാനത്തേക്ക് കെഎസ്‍യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഭർതൃ ഗൃഹത്തിലെ പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് സംസാരിച്ച സംഭവത്തിലാണ് ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്‌ഥാനത്ത് നിന്നും നീക്കണമെന്ന് കെഎസ്‍യു ആവശ്യപ്പെടുന്നത്.

കെഎസ്‍യു പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടയാൻ ശ്രമിക്കവെയാണ് സംഘർഷം ഉണ്ടായത്. എന്നാൽ ആസ്‌ഥാനത്തെ ഗേറ്റിൽ കരിങ്കൊടി കെട്ടിയ ശേഷം മാത്രമേ പിൻമാറുവെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. ജോസഫൈന്റെ വിവാദ പരാമർശങ്ങളുടെയും പെരുമാറ്റത്തിന്റെയും അടിസ്‌ഥാനത്തിൽ വനിത കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

വിഷയത്തിൽ ജോസഫൈനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണയും ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

Also Read: മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE