കർഷകരോടൊപ്പം അല്ലെങ്കിൽ നിങ്ങളൊരു ബിജെപിക്കാരൻ; കുനാൽ കമ്ര

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭത്തെ ചൊല്ലി രാജ്യത്ത് സമൂഹ മാദ്ധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ തുടരവേ ട്വീറ്റുമായി ഹാസ്യ കലാകാരൻ കുനാൽ കമ്ര. ഈ പ്രതിസന്ധി ഘട്ടത്തിൽ കർഷകരോടൊപ്പം അല്ലെങ്കിൽ നിങ്ങളൊരു ഇന്ത്യക്കാരനല്ല എന്നാണ് കുനാൽ ട്വിറ്ററിൽ കുറിച്ചത്.

കർഷകരോടും അവരുടെ ആവശ്യങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വയം ഒരു ഇന്ത്യക്കാരനാണെന്ന് വിളിക്കരുത്, നിങ്ങൾ വെറുമൊരു ബിജെപി അനുകൂലിയാണ്, കുനാൽ ട്വീറ്റ് ചെയ്‌തു.

നേരത്തെ തന്നെ രൂക്ഷമായ ഭരണകൂട പരിഹാസങ്ങൾ കൊണ്ട് പ്രശസ്‌തനാണ് കുനാൽ കമ്ര. അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ സുപ്രീംകോടതി തീരുമാനത്തെ പരിഹസിച്ച് നടത്തിയ ട്വിറ്റർ പരാമർശത്തിന്റെ പേരിൽ കോടതിയലക്ഷ്യ നടപടിയും കുനാൽ നേരിടുന്നുണ്ട്.

സദസിൽ ആസ്വദിക്കുന്നവരെ മാത്രം ഉദ്ദേശിച്ചുള്ള തമാശയേ താൻ പറഞ്ഞിട്ടുള്ളുവെന്നും അതിനാൽ തന്നെ കോടതിയോട് മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു സംഭവത്തിൽ കുനാലിന്റെ നിലപാട്. പ്രശസ്‌ത സ്‌റ്റാൻഡ്‌അപ്പ് കോമേഡിയനാണ് കുനാൽ കമ്ര.

Read also: ഇപ്പോഴും കർഷകർക്ക് ഒപ്പം തന്നെ; കേസ് എടുത്തതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഗ്രെറ്റ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE