ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം; ‘ഒറ്റ്’ ചിത്രീകരണം തുടങ്ങി

By Staff Reporter, Malabar News
kunchacko-boban movie
Ajwa Travels

കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് ചിത്രം ‘ഒറ്റ്’ ചിത്രീകരണം ആരംഭിച്ചു. തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ മുംബൈ, ഗോവ എന്നിവിടങ്ങളാണ്. തമിഴില്‍ ‘രെണ്ടേഗം’ എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ചാക്കോച്ചൻ തന്നെയാണ് ചിത്രീകരണം ആരംഭിച്ചതായി സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. പൂജാ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അരവിന്ദ് സ്വാമിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ‘ഒറ്റ്’. ചിത്രത്തിനായി ഫെലിനിക്കും ഷാജി നടേശനും ആര്യക്കുക്കും കൈ കൊടുക്കുന്നുവെന്നും തമിഴിലും മലയാളത്തിലും ഒരേസമയം ഷൂട്ടിങ് നടക്കുമെന്നും ചാക്കോച്ചൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു. എവര്‍ ചാര്‍മിങ്ങായ അരവിന്ദ് സ്വാമിയും ചിത്രത്തിൽ ഉണ്ടെന്നും ചിത്രീകരണം ഗോവയില്‍ തുടങ്ങുകയാണെന്നും താരം ആരാധകരെ അറിയിച്ചു.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

എസ് സജീവന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഓഗസ്‌റ്റ് സിനിമാസിന്റെ ബാനറില്‍ നടന്‍ ആര്യയും ഷാജി നടേശനും ചേര്‍ന്നാണ് നിർമിക്കുന്നത്. ചിത്രം നര്‍മ്മത്തിനും ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ത്രില്ലര്‍ ആയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. വിജയ് ഛായാഗ്രഹണം നിവഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് എഎച്ച്‌ കാഷിഫ് ആണ്. ജൂലൈയില്‍ റിലീസ് ചെയ്യാനുളള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.

Read Also: ‘ഇന്ത്യ ഊഷ്‌മള ബന്ധം ആഗ്രഹിക്കുന്നു’; ഇമ്രാൻ ഖാന് മോദിയുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE