‘ഇന്ത്യ ഊഷ്‌മള ബന്ധം ആഗ്രഹിക്കുന്നു’; ഇമ്രാൻ ഖാന് മോദിയുടെ കത്ത്

By Staff Reporter, Malabar News
narendra-modi-imran-khan
Ajwa Travels

ന്യൂഡെൽഹി: പാകിസ്‌ഥാനുമായി ഊഷ്‌മളമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ. എന്നാല്‍ ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരതയും ശത്രുതയും ഇല്ലാത്ത അവസ്‌ഥയും അനിവാര്യമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അയച്ച കത്തിൽ നരേന്ദ്ര മോദി പറഞ്ഞു. പാക്ക് ദിനത്തിന്റെ ഭാഗമായി പാകിസ്‌ഥാനിലെ ജനങ്ങള്‍ക്ക് ആശംസ അര്‍പ്പിച്ചുകൊണ്ടാണ് മോദി കത്തയച്ചത്.

അയല്‍ രാജ്യമെന്ന നിലയില്‍ പാകിസ്‌ഥാനിലെ ജനങ്ങളുമായി ഇന്ത്യ ഹൃദ്യമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിന് വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരത ഇല്ലാത്ത അവസ്‌ഥയും അനിവാര്യമാണെന്നും കത്തില്‍ പറയുന്നു.

ഇന്ത്യ-പാക്ക് ബന്ധത്തില്‍ പ്രത്യാശാനിര്‍ഭരമായ സൂചനകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഇരുരാജ്യങ്ങൾക്കും ഇടയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഭരണകർത്താക്കളിൽ നിന്നും സൈനിക മേധാവികളിൽ നിന്നും ഉണ്ടാവുന്നത്. ഏറ്റവും ഒടുവിൽ പാക് സൈനിക മേധാവി തന്നെ ഈ ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

Read Also: ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ; രാജ്യസഭയിൽ നേരിടാനൊരുങ്ങി ആംആദ്‌മി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE