ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ; രാജ്യസഭയിൽ നേരിടാനൊരുങ്ങി ആംആദ്‌മി

By News Desk, Malabar News
Aravind kejriwal_ Delhi cm_Malabar news
Ajwa Travels

ഡെൽഹി: ലോക്‌സഭയിൽ പാസാക്കിയ ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിനെ രാജ്യസഭയിൽ നേരിടാൻ ആംആദ്‌മി. ഇതിനായി മുഴുവൻ പ്രതിപക്ഷ കക്ഷികളുടേയും സഹായം തേടാനാണ് എഎപിയുടെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ പാസാക്കിയത്. ‘ദ ഗവൺമെന്റ് ഓഫ് നാഷണൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡെൽഹി അമൻഡ്‌മെന്റ് ബിൽ 2021′, അനുസരിച്ച് മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ അടക്കമുള്ള അധികാരം ലെഫ്റ്റനന്റ് ഗവർണർക്ക് ബിൽ നൽക്കുന്നു.

ഇതിനെതിരെ ആംആദ്‌മി വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. ഡെല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ് ബില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ജനങ്ങള്‍ വോട്ടു ചെയ്‌ത്‌ വിജയിപ്പിച്ചവരില്‍ നിന്ന് അധികാരം കവര്‍ന്നെടുത്ത് ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ക്ക് നല്‍കുന്നതാണ് ബില്‍.

എൻഡിഎക്ക് ഭൂരിപക്ഷം കുറവുള്ള രാജ്യസഭയിൽ ബില്ലിനെതിരെ ശക്‌തമായ പ്രതിഷേധം ഉയർത്താനാണ് എഎപിയുടെ തീരുമാനം. ഇതിനായി എഎപി പ്രതിപക്ഷ കക്ഷികളുടെ സഹായം തേടും. തൃണമൂൽ കോൺഗ്രസ് എഎപിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ബംഗാൾ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിൽ രാജ്യസഭയിൽ പരിഗണിക്കുന്നത് നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയൻ രാജ്യസഭാ ചെയർമാന് കത്ത് നൽകി. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ ടിഎംസി അംഗങ്ങൾക്ക് സഭയിൽ ഹാജരാകാൻ കഴിയില്ലെന്ന് ഡെറക് ഒബ്രയൻ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read Also: കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവം; നടപടി വേണമെന്ന് പിണറായി വിജയൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE