ഡെൽഹി ബിൽ നിയമമായി

By Staff Reporter, Malabar News
ramanath-kovind
Represnetational Image
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തലസ്‌ഥാന മേഖലാ (ഭേദഗതി) ബില്ലിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഒപ്പ് വച്ചു. ഇതോടെ ഡെൽഹി സർക്കാരിന്റെ എതിർപ്പ് മറികടന്ന് പാർലമെന്റ് പാസാക്കിയ ബിൽ നിയമമായി.

ലോക്‌സഭയിൽ മാർച്ച്‌ 22നും രാജ്യസഭയിൽ 24നും ആണ് ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ കേന്ദ്രസർക്കാർ പാസാക്കിയത്. ‘ദ ഗവൺമെന്റ് ഓഫ് നാഷണൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡെൽഹി അമൻഡ്‌മെന്റ് ബിൽ 2021′, അനുസരിച്ച് മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ അടക്കമുള്ള അധികാരം ലെഫ്റ്റനന്റ് ഗവർണർക്ക് ബിൽ നൽക്കുന്നു.

ഇതിനെതിരെ ആംആദ്‌മി വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. ഡെല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ് ബില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ജനങ്ങള്‍ വോട്ടു ചെയ്‌ത്‌ വിജയിപ്പിച്ചവരില്‍ നിന്ന് അധികാരം കവര്‍ന്നെടുത്ത് ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ക്ക് നല്‍കുന്നതാണ് ബില്ലെന്ന് ആംആദ്‌മി ആരോപിച്ചിരുന്നു.

Read Also: അസമിൽ വിമതരായി മൽസരിക്കുന്ന നേതാക്കൾക്കെതിരെ കടുത്ത നടപടിയുമായി ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE