‘കെജ്‌രിവാളിനോട്‌ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന ഭയമാണ് മോദി സർക്കാരിന്’; മനീഷ് സിസോദിയ

By Staff Reporter, Malabar News
manishsisodia
മനീഷ് സിസോദിയ

ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടയിൽ നിലനില്‍പ്പില്ലെന്ന ഭയമാണ് മോദിയുടെ ബിജെപി സര്‍ക്കാരിനെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേന്ദ്രത്തിന്റെ വിവാദമായ നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡെല്‍ഹി (ഭേദഗതി) ബില്‍ രാജ്യസഭയും പാസാക്കിയതിന് പിന്നാലെയാണ് സിസോദിയയുടെ പരാമര്‍ശം.

മോദിയുടെ എതിരാളിയായി കെജ്‌രിവാളിനെ ജനങ്ങള്‍ കണ്ടുതുടങ്ങിയെന്നും സിസോദിയ അവകാശപ്പെട്ടു. കെജ്‌രിവാളിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം തടയാനാണ് കേന്ദ്രം ബില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം ശക്‌തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്‌തെങ്കിലും രാജ്യസഭ ബില്‍ പാസാക്കുകയായിരുന്നു.

നേരത്തെ ലോക്‌സഭയിലും ബില്ല് പാസാക്കിയിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് മാര്‍ച്ച് 22ന് ലോക്‌സഭ ബില്‍ പാസാക്കിയത്. എക്‌സിക്യൂട്ടീവ് നടപടികള്‍ക്ക് മുന്‍പായി ലെഫ്റ്റന്റെ ഗവര്‍ണറുടെ അനുമതി ഡെല്‍ഹി സര്‍ക്കാരിന് നിര്‍ബന്ധമാക്കി കൊണ്ടുള്ള ബില്ലാണിത്.

Read Also: മമത ബാനർജിക്കായി പ്രചരണം നടത്താൻ ശരദ് പവാർ ബംഗാളിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE