വ്യാജ തെളിവ് നിർമാണം: ഉദ്യോഗസ്‌ഥര്‍ക്കെതിരേ നിയമനടപടി; കെജ്‌രിവാള്‍

എഎപിയേയും നേതാക്കളെയും കുരുക്കാൻ സിബിഐ - ഇഡി ഉദ്യോഗസ്‌ഥർ വ്യാജ തെളിവുകൾ ഉണ്ടാക്കുന്നതായും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെജ്‌രിവാള്‍

By Central Desk, Malabar News
Fabrication of false evidence_Legal action against officers_Kejriwal
Ajwa Travels

ന്യൂഡെല്‍ഹി: കെജ്‍രിവാളിനെ ചോദ്യംചെയ്യാൻ സിബിഐ സമൻസയച്ച സാഹചര്യത്തിലാണ് വെളിപ്പെടുത്തൽ. മദ്യനയ അഴിമതി കേസിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സിബിഐ ഉൾപ്പടെയുള്ള കേന്ദ്ര ഏജന്‍സികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്.

കോടതിയില്‍ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങള്‍ ബോധിപ്പിച്ചതിനും വ്യാജ തെളിവുകള്‍ ഹാജരാക്കിയതിനും തെളിവുകളുണ്ടെന്നും ഇതിനെതിരെയാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നും ഇദ്ദേഹം വിശദീകരിച്ചു.

ജയിലില്‍ കഴിയുന്ന ഡെൽഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.സിസോദിയക്കെതിരെ സാക്ഷി പറയാന്‍ അവര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണ്. സിസോദിയയെ കുടുക്കാന്‍ കോടതിയില്‍ കള്ളം പറയുകയാണ് ഇഡിയും സിബിഐയും.

ദിവസവും ഓരോരുത്തരെ പിടിച്ച് കെജ്‌രിവാളിന്റെയും സിസോദിയയുടെയും പേരു പറയാന്‍ ആവശ്യപ്പെടുകയാണെന്നും ഇദ്ദേഹം ആരോപിച്ചു. താന്‍ അഴിമതിക്കാരനാണെങ്കില്‍ സത്യസന്ധനായി ലോകത്ത് ആരുമുണ്ടാകില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. രാജ്യത്തിന് പ്രതീക്ഷയുടെ കിരണമായാണ് എഎപി കടന്നുവന്നത്. അതുകൊണ്ടാണ് എഎപിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നത്.

എഎപി ആക്രമിക്കപ്പെട്ടതുപോലെ കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ മറ്റൊരു പാര്‍ട്ടിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു. 100 കോടിയുടെ അഴിമതി നടന്നെന്നാണ് ആരോപിക്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ആ പണം എവിടെ. നാനൂറില്‍ അധികം റെയ്‌ഡുകൾ നടന്നു. എന്നിട്ടും പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗോവയിലെ തിരഞ്ഞെടുപ്പ് ആ പണം ഉപയോഗിച്ചു എന്നാണ് ആരോപിക്കുന്നത്. എന്നാല്‍ ഗോവയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഎപിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ എല്ലാവരെയും ചോദ്യം ചെയ്‌തിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും കെജ്‌രിവാള്‍പറഞ്ഞു.

MOST RAED: ‘തീ തുപ്പുന്ന ധ്രുവക്കരടി’; വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്‌ഥ എന്ത്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE