ആ സുവർണ നാളുകൾ തിരികെ തരാൻ ‘കുഞ്ഞെല്‍ദോ’ വരുന്നു; ശ്രദ്ധനേടി ടീസർ

By News Bureau, Malabar News
kunjeldho movie-teaser
Ajwa Travels

ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ‘കുഞ്ഞെല്‍ദോ‘യുടെ ടീസര്‍ മികച്ച പ്രതികരണം നേടുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

ആസിഫ് ഉൾപ്പടെ നിരവധിപേർ ടീസർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ 2 ലക്ഷത്തിലേറെ ആളുകളാണ് യൂട്യൂബിൽ ടീസർ കണ്ടത്.

ആര്‍ജെ മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമാണ് ”കുഞ്ഞെല്‍ദോ’. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്‌ടറായി എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ഡിസംബര്‍ 24ന് ചിത്രം റിലീസിനെത്തും.

ഒരു കോളേജ് പശ്‌ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ടൊവിനോ ചിത്രം കല്‍ക്കി’ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്‌ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്നാണ് ‘കുഞ്ഞെല്‍ദോ’ നിര്‍മിക്കുന്നത്.

പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സുധീഷ്, സിദ്ധിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്‌താര്‍ സേട്ട്, രാജേഷ് ശര്‍മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ആർജെ മാത്തുക്കുട്ടി, ആസിഫ് അലി

സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണം പകരുന്നു. ചിത്രത്തിന്റെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Most Read: മുഖം തിളങ്ങും 20 മിനിറ്റിൽ; ഈ രണ്ട് കാര്യങ്ങൾ മാത്രം മതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE