പദവികൾ നൽകേണ്ടത് മുഖ്യമന്ത്രി; പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി കെവി തോമസ്

By Trainee Reporter, Malabar News
KV Thomas met Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: പദവികൾ നൽകണമോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് കെവി തോമസ്. സംസ്‌ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുമെന്നും കെവി തോമസ് വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി കെവി തോമസ് കൂടിക്കാഴ്‌ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് കൂടിക്കാഴ്‌ച നടത്തിയത്.

വികസന പദ്ധതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറിയതായി കെവി തോമസ് അറിയിച്ചു. വികസന സാധ്യത കൂടുതലുള്ള മേഖലയെപ്പറ്റി സംസാരിച്ചു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം എങ്ങനെ ലഭ്യമാക്കാം, തുടർന്നുള്ള വികസനം എങ്ങനെയാവണം എന്നീ കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.

എന്നാൽ, പദവിയെ കുറിച്ചോ സ്‌ഥാനത്തെ കുറിച്ചോ സംസാരിച്ചിട്ടില്ലെന്നും, ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി ആണെന്നും കെവി തോമസ് വ്യക്‌തമാക്കി. ഇടതു സഹയാത്രികനായ കെവി തോമസ് പദവികൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് വ്യക്‌തമാകുന്നത്. ഇന്നലത്തെ കൂടിക്കാഴ്‌ച ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ ആണെന്ന് കെവി തോമസ് നേരത്തെ സൂചന നൽകിയിരുന്നു.

Most Read: സൽമാൻ ഖാന് വധഭീഷണി; കത്ത് എത്തിച്ചവരെ തിരിച്ചറിഞ്ഞു പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE