തലശ്ശേരി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന വനിതാ ഡോക്ടർ മരണത്തിന് കീഴടങ്ങി. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാർട്ടേഴ്സിന് പിറകിലെ നബാംസ് വീട്ടിൽ ഡോ. സിസി മഹ ബഷീറാണ് (25) മരിച്ചത്. മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 6നായിരുന്നു അന്ത്യം. അഞ്ചുമാസം ഗർഭിണിയായിരുന്നു. ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ചികിൽസയിൽ തുടരുകയായിരുന്നു. മംഗളൂരു തൊക്കോട്ട് ദെർളക്കട്ട കണച്ചൂർ മെഡിക്കൽ കോളേജിൽ എംഡിക്ക് പഠിക്കുന്ന ഡോ. സവാഫറിന്റെ ഭാര്യയാണ്. മൃതദേഹം തലശ്ശേരിയിൽ എത്തിച്ച് സ്റ്റേഡിയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Read also: താനെയില്‍ ആശുപത്രിയില്‍ തീപ്പിടുത്തം; നാലുപേര്‍ മരിച്ചു