ചെറുകുന്നിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ; വീടുകൾക്ക് ഭീഷണി

By Trainee Reporter, Malabar News
landslide in wayanad
Representational Image
Ajwa Travels

നടവയൽ: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണ് വീടുകൾക്ക് ഭീഷണി. പൂതാടി പഞ്ചായത്തിലെ ചെറുകുന്ന് വീട്ടുപുര കോളനിയിലെ മൂന്ന് വീടുകളാണ് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. ശനിയാഴ്‌ച പെയ്‌ത കനത്ത മഴയിൽ വീട്ടിപുര കോളനിയിലെ വേണു, സഹോദരൻ വിജയൻ, ബന്ധുവായ അച്യുതൻ എന്നിവരുടെ വീടുകളുടെ പിന്നിലാണ് മണ്ണിടിഞ്ഞു വീണത്.

കഴിഞ്ഞ മഴക്കാലത്തും മേഖലയിൽ ചെറുതായി മണ്ണിടിച്ചിൽ ഉണ്ടായിരുന്നെങ്കിലും വ്യാപകമായി മണ്ണിടിഞ്ഞത് കഴിഞ്ഞ ദിവസമാണ്. കൊച്ചുകുട്ടികൾ അടക്കം പത്തിലേറെ ആളുകൾ ഈ വീടുകളിലുണ്ട്. ഇനിയും മണ്ണിടിഞ്ഞാൽ വീടുകൾ പൂർണമായി നശിക്കുമെന്നും അധികൃതർ നടപടി സ്വീകരിക്കണമെന്നുമാണ് കോളനിക്കാരുടെ ആവശ്യം.

Most Read: അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകൾ തുറക്കുന്നത് ചർച്ച ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE