ദേശീയപാത ലക്കിടിയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം

By Trainee Reporter, Malabar News
Landslide
Ajwa Travels

വയനാട്: ദേശീയ പാതയിൽ മണ്ണിടിച്ചിൽ. ദേശീയപാതാ പൂക്കോട് വെറ്ററിനറി സർവകലാശാലയ്‌ക്ക് സമീപം ലക്കിടി വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ദേശീയ പാതയിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈത്തിരി പോലീസ് സ്‌ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, ഇപ്പോൾ വൺവേ ആയിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

ലക്കിടി വളവിലെ ഇടിഞ്ഞ ഭാഗങ്ങൾ നികത്തുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മുകളിൽ നിന്ന് വൻതോതിൽ മണ്ണും കല്ലും മരങ്ങളും താഴേക്ക് പതിക്കുകയാണ്. ഇതുമൂലം ദേശീയ പാതയിൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്. അതേസമയം, നിരവധി വലിയ മരങ്ങൾ റോഡിലേക്ക് പതിക്കാൻ ഭീഷണിയായി നിൽക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Read Also: അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചു; പിതാവിനും മകനുമെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE