അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചു; പിതാവിനും മകനുമെതിരെ കേസ്

By Trainee Reporter, Malabar News
Bike Run
Ajwa Travels

പാലക്കാട്: തിരക്കേറിയ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്കോടിച്ച മകനും പിതാവിനും എതിരെ കേസ്. മംഗലം ഡാം സ്വദേശിയായ 17 കാരനാണ് തിരക്കേറിയ കുഴൽമന്ദം ദേശീയ പാതയിലൂടെ അപകടകരമായി ബൈക്ക് ഓടിച്ചത്. തുടർന്ന് ചീറിപ്പാഞ്ഞു വരുന്ന ബൈക്കിന്റെ വീഡിയോ ഇവർ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.

പിന്നാലെ, എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ 17 കാരനായ വിദ്യാർഥിയാണ് ബൈക്ക് ഓടിച്ചതെന്ന് വ്യക്‌തമായിരുന്നു. പിന്നാലെയാണ് പിതാവിനും മകനുമെതിരെ ആർടിഒ കേസെടുത്തത്.

Read Also: മണ്ണാർക്കാട്ടെ തീപിടുത്തം; ഹോട്ടൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE