ലോ കോളേജ് സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

By Trainee Reporter, Malabar News
sfi-ksu-clash
Ajwa Travels

തിരുവനന്തപുരം: ലോ കോളേജിലെ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ. അന്തകൃഷ്‌ണൻ, ശ്രീനാഥ്‌, ആദിത്, അബാദ് മുഹമ്മദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.

കഴിഞ്ഞ ചൊവ്വാഴ്‌ച യൂണിയൻ ഉൽഘാടന ചടങ്ങിന് ശേഷമാണ് എസ്എഫ്ഐ- കെഎസ്‍യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ കെഎസ്‍യു യൂണിറ്റ് പ്രസിഡണ്ടും വനിതാ നേതാവുമായ സഫ്‌ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. സഫ്‌നയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കെഎസ്‍യു പുറത്തുവിട്ടിരുന്നു.

സംഭവത്തിൽ മ്യൂസിയം, മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനുകളിൽ ഇരുവിഭാഗത്തിൽ നിന്നുള്ള അമ്പതിലധികം വിദ്യാർഥികളെ പ്രതിചേർത്തിട്ടുണ്ട്. സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ വെക്കുമെന്നും പ്രാഥമിക റിപ്പോർട്ടിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നും കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.

Most Read: സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE