നിയമസഭാ സംഘർഷം; പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണൽ സ്‌റ്റാഫുകൾക്ക് മെമ്മോ

പ്രതിപക്ഷ നേതാവിന്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വിനീത് ടിസി, ബിജു, നിസാർ എന്നിവർക്കാണ് മെമ്മോ. സംഘർഷത്തിനിടയിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്ന കുറ്റം ആരോപിച്ചാണ് മെമ്മോ നൽകിയിരിക്കുന്നത്.

By Trainee Reporter, Malabar News
VD Satheesan_-Golwalkar statement
Ajwa Travels

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിനുള്ളിൽ സ്‌പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മൂന്ന് പേഴ്‌സണൽ സ്‌റ്റാഫുകൾക്ക് മെമ്മോ. സംഘർഷത്തിനിടയിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്ന കുറ്റം ആരോപിച്ചാണ് മെമ്മോ നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വിനീത് ടിസി, ബിജു, നിസാർ എന്നിവർക്കാണ് മെമ്മോ.

ഇതിൽ രണ്ടു പേരുടെ മെമ്മോ നോട്ടീസ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് മടക്കിയയച്ചു. വിനീത് ടിസിയുടെ മെമ്മോ കൈപ്പറ്റി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് രസീത് വാങ്ങുകയും മറ്റു രണ്ടുപേരുടേത് മടക്കിയയക്കുകയുമാണ് ചെയ്‌തിരിക്കുന്നത്‌. മെമ്മോയിൽ നിയമസഭാ സെക്രട്ടറിയേറ്റ് എഴുതിയിരിക്കുന്നത് പേഴ്‌സണൽ അസിസ്‌റ്റന്റ്‌, അഡീഷണൽ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ എന്നീ തസ്‌തികകളായിരുന്നു.

മെമ്മോ കിട്ടിയ രണ്ടുപേർ ഈ തസ്‌തികകളിലല്ല ജോലി ചെയ്യുന്നതെന്ന കാരണത്താലാണ് മടക്കിയയച്ചത്. കൂടാതെ, അണ്ടർ സെക്രട്ടറി മെമ്മോ നൽകിയ നടപടി ചട്ടം മറികടന്നാണെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 15ന് ആണ് സംഘർഷം ഉണ്ടായത്.

Most Read: ഗതാഗത നിയമലംഘനം; എഐ ക്യാമറകൾ മിഴിതുറന്നു- ഇന്ന് മുതൽ പണി വീട്ടിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE