തിരുവനന്തപുരം: ഡബിൾ സെഞ്ചുറിയും കടന്ന് കുതിക്കുകയാണ് നിലവിൽ ചെറുനാരങ്ങയുടെ വില. ഒരു കിലോ ചെറുനാരങ്ങയ്‌ക്ക് നിലവിൽ 200 രൂപയ്‌ക്ക് മുകളിലാണ് വില. വേനൽക്കാലത്ത് ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില വർധനക്ക് കാരണമെന്നാണ് വ്യാപാരികൾ വ്യക്‌തമാക്കുന്നത്.
മുൻപ് ഒരു കിലോ ചെറുനാരങ്ങ 20 രൂപക്ക് കിട്ടുമായിരുന്ന സ്‌ഥാനത്താണ് ഇപ്പോൾ 200 രൂപ കടന്നിരിക്കുന്നത്. നാരങ്ങയൊന്നിന് 7 മുതൽ 8 രൂപ വരെയാണ് ഈടാക്കുന്നത്. മൂപ്പെത്താത്ത പച്ച നാരങ്ങയ്‌ക്ക് നിലവിൽ 180 രൂപയാണ് കിലോ വില.
വേനൽക്കാലത്ത് ചെറുനാരങ്ങയുടെ വിലയിൽ വർധന ഉണ്ടാകാറുണ്ടെങ്കിലും ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം വില കൂടുന്നത്. തമിഴ്‌നാട്ടിലെ പുളിയൻകുടി, മധുര, രാജമുടി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് നാരങ്ങ എത്തുന്നത്. ഓരോ ദിവസവും ഉണ്ടാവുന്ന വില വർധനവ് വ്യാപാരികളെയും പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.
Read also: കെഎസ്ഇബി തർക്കം കൂടുതൽ രൂക്ഷമായേക്കും; എംജി സുരേഷ് കുമാറിന് പിഴ നോട്ടീസ്