ചെറുനാരങ്ങയ്‌ക്ക്‌ പൊള്ളും വില; കിലോയ്‌ക്ക്‌ 200 ആയി ഉയർന്നു

By Team Member, Malabar News
Lemon Price Increased To 200 Per Kilogram
Ajwa Travels

ഗാന്ധിനഗർ: ഗുജറാത്തിൽ ചെറുനാരങ്ങയ്‌ക്ക്‌ പൊള്ളുന്ന വില. 200 രൂപയാണ് നിലവിൽ ഒരു കിലോ ചെറുനാരങ്ങയുടെ വില. കിലോയ്‌ക്ക്‌ 60 രൂപയായിരുന്നു സ്‌ഥാനത്താണ് ഇപ്പോൾ 200 രൂപയായി വില കുത്തനെ ഉയർന്നത്. ലഭ്യത കുറഞ്ഞതോടെയാണ് വിലക്കയറ്റം രൂക്ഷമായതെന്ന് വ്യാപാരികൾ വ്യക്‌തമാക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ വിലയിൽ കുറവ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന സൂചന. സാധാരണയായി വേനൽ കടുക്കുമ്പോൾ വിറ്റാമിൻ സി ധാരാളമടങ്ങിയ നാരങ്ങ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കാറുണ്ട്. വേനൽക്കാലത്ത് ഉണ്ടാകുന്ന നിർജ്‌ജലീകരണം ഉൾപ്പടെയുള്ള പ്രശ്‌നങ്ങളെ ചെറുക്കാൻ നാരങ്ങയുടെ ഉപയോഗം ഗുണം ചെയ്യുകയും ചെയ്യും. എന്നാൽ പൊള്ളുന്ന വിലയെ തുടർന്ന് നാരങ്ങയുടെ ഉപയോഗം കുറക്കേണ്ട സ്‌ഥിതിയാണ്‌ നിലവിലെന്ന് ഉപഭോക്‌താക്കൾ വ്യക്‌തമാക്കുന്നു. കൂടാതെ വിലക്കയറ്റത്തെ തുടർന്ന് നാരങ്ങ വാങ്ങുന്നതിൽ നിന്നും ആളുകൾ പിന്തിരിയുന്നത് വ്യാപാരികൾക്കും തിരിച്ചടിയാകുകയാണ്.

Read also: സിൽവർ ലൈൻ പ്രതിഷേധം; നിയമത്തോടുള്ള വെല്ലുവിളിയെന്ന് വിഎൻ വാസവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE