സിൽവർ ലൈൻ പ്രതിഷേധം; നിയമത്തോടുള്ള വെല്ലുവിളിയെന്ന് വിഎൻ വാസവൻ

By Desk Reporter, Malabar News
Silver Line protest; VN Vasavan says challenge to law
Ajwa Travels

തിരുവനന്തപുരം: സിൽവർ ലൈനെതിരായ സമരം നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വിഎൻ വാസവൻ. സമരങ്ങളെ രാഷ്‌ട്രീയമായി നേരിടുമെന്നും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ജനങ്ങൾ സർക്കാരിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയും ഇന്ന് ആവർത്തിച്ചു. ഭൂമി നഷ്‌ടപ്പെടുന്നവർക്ക് കമ്പോളവിലയുടെ ഇരട്ടിയിലധികം നഷ്‌ടപരിഹാരം നൽകും. ആവശ്യമെങ്കിൽ അതിനും മേലെ നൽകാനും തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങൾക്ക് എതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തി.

ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് താൽപര്യമില്ലെന്നും വികസനം സ്‌തംഭിപ്പിക്കുന്നവരുടെ മെ​ഗാഫോണായി മാദ്ധ്യമങ്ങൾ മാറരുതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കുഞ്ഞുങ്ങളുമായി സമരത്തിന് എത്തുന്നവരെ മഹത്വവത്കരിക്കുന്നത് നല്ല പ്രവണതയല്ല. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാർഥ മാദ്ധ്യമ പ്രവർത്തനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Read:  ‘മന്‍സിയയുടെ നൃത്തം ഹിന്ദുക്കളോടുള്ള വെല്ലുവിളി, എല്ലാ അഹിന്ദുക്കളേയും വിലക്കണം’; കോടതിയില്‍ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE