മധ്യപ്രദേശിൽ 16കാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു

By Syndicated , Malabar News
leopard-wayanad
Rep. Image
Ajwa Travels

ഭോപ്പാൽ: മധ്യപ്രദേശിൽ 16കാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. സിയോണി ജില്ലയിലെ കനിവാഡ വനമേഖലയിൽ​ ശനിയാഴ്‌ച ഉച്ചക്കാണ്​ സംഭവം. കന്നുകാലികൾക്ക്​ പുല്ല് ശേഖരിക്കാൻ പിതാവിനൊപ്പം കാട്ടിലെത്തിയ പെൺകുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു​. രവീന യാദവ്​ എന്ന പെൺകുട്ടിയാണ്​ കൊല്ലപ്പെട്ടത്​.

കുട്ടിയെ ആക്രമിക്കുന്നത്​​ കണ്ടതോടെ പെൺകുട്ടിയുടെ പിതാവ് പുലിയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പിന്നീട കൂടുതൽ ആളുകൾ എത്തിയതോടെ പുലി മൃതദേഹം ഉപേക്ഷിച്ച്​ കാട്ടിലേക്ക്​ കടന്നു കളയുകയായിരുന്നു. പുലിയെ പിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വനം വകുപ്പ്​ ഉദ്യോഗസ്‌ഥർ അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന്​ അടിയന്തിരമായി 10000രൂപ അനുവദിച്ചതായും നാലുലക്ഷം രൂപ പിന്നീട്​ അനുവദിക്കുമെന്നും ഫോറസ്‌റ്റ്​ റേഞ്ചർ യോഗേഷ്​ പട്ടേൽ പറഞ്ഞു.

Read also: ബാല്‍ക്കണിയില്‍ നിന്ന് വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE