ലൈഫ് മിഷന്‍; സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും സി.ബി.ഐ ചോദ്യം ചെയ്യും

By News Desk, Malabar News
life mission_Malabar News
Representational image
Ajwa Travels

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും. സ്വപ്‌ന  സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കേന്ദ്ര അന്വേഷണ ഏജന്‍സി കോടതിയെ സമീപിക്കുമെന്നാണ് വിവരം.

കേസില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ അടക്കമുള്ളവരെയും സി.ബി.ഐ ചോദ്യം ചെയ്‌തേക്കും. ലൈഫ് മിഷന്‍ കരാര്‍ സംഘടിപ്പിച്ചു തരാമെന്ന ഉറപ്പില്‍ തങ്ങളില്‍ നിന്ന് സ്വപ്‌നയും സംഘവും കോടികളുടെ കമ്മീഷന്‍ കൈപ്പറ്റിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ ഉള്‍പ്പെടെ മൊഴി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വഴി 4.25 കോടി രൂപ സ്വപ്‌നയും സംഘവും കൈപ്പറ്റിയെന്നാണ് മൊഴി. യൂണിടാക് നടത്തിയ ബാങ്ക് ഇടപാടുകളും സി.ബി.ഐ പരിശോധിക്കും.

Read Also: ലൈഫ് മിഷൻ; പ്രാഥമിക അന്വേഷണവുമായി വിജിലൻസ് മുന്നോട്ട്; സിബിഐ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE